ചങ്ങനാശേരി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്തു. ചങ്ങനാശ്ശേരി നഗരസഭയിലെ 22-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിന്ദു ഗോപകുമാര്‍ നക്കച്ചാടത്തിന്റെ പേരാണ് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്തത്. ഭര്‍ത്താവ് ഗോപകുമാര്‍, മകന് അശ്വിന് ഗോപകുമാര്‍, എക്സ് സര്‍വീസുകാരനായ പിതാവ് ബാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ പേരുകളും നിയമവിരുദ്ധമായി നീക്കം ചെയ്തു. നിലവിലുണ്ടായിരുന്ന മുനിസിപ്പല്‍ ഭരണസമിതിയും മുനിസിപ്പല്‍ ഉദേ്യാഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പേര് നീക്കം ചെയ്തത്. മുനിസിപ്പാലിറ്റിയിലെ 19-ാം വാര്‍ഡിലെ ശ്രീഉദയം വീട്ടിലെ ബി.സത്യപാല്‍, ഭാര്യ ശ്യാമ സത്യപാല്‍, മകന് സൂരജ്.എസ്.എസ് എന്നിവരുടെ പേരുകളും 18-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരനായ ലക്ഷ്മിപാലസില് ഉപേന്ദ്രകുമാറിന്റെ പേരും വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പരിഹാരം കാണാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്ന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി. സുരേന്ദ്രനാഥ് അറിയിച്ചു. അഡ്വ.സോണി ജേക്കബ്, രാധാകൃഷ്ണന്. സി.ആര്, രാമചന്ദ്രന്‍പിള്ള, സുഗതപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: