കടുത്തുരുത്തി: കാപ്പുംതല കുറവിലങ്ങാട് ഭാഗങ്ങളില്‍ അനധികൃതമായി മണ്ണെടുപ്പ് വ്യാപകമായതിനെ തുടര്‍ന്ന് കടുത്തുരുത്തി എസ്ഐ കെ.എസ് ജയനും സംഘവും നടത്തിയ തിരച്ചിലിലാണ് രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്. അനധികൃത മണ്ണെടുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും വീട് വയ്ക്കാനെന്ന പേരില്‍ നിരവധിമണ്ണ് മാഫിയാ സംഘങ്ങള്‍ ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെ രഹസ്യമായി മണ്ണെടുക്കുന്നത് പതിവാണ്.ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാപ്പംതല തോട്ടുവ റോഡില്‍ നിന്നും മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തത്. എസ്ഐയോടൊപ്പം എഎസ്ഐ അനില്‍ പിസി ഒ.ഷാജി എന്നിവരും ചേര്‍ന്നാണ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: