ലത ഗംഗാധരന്‍ നയിക്കുന്ന സന്ദേശപദയാത്ര ഇന്ന് ആരംഭിക്കും

Friday 9 October 2015 10:14 pm IST

ആലുവ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിജെപി ചെങ്ങമനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പരിവര്‍ത്തനസന്ദേശ പദയാത്ര നടക്കും. ബിജെപി ജില്ലാ സെക്രട്ടറിയും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ ലതഗംഗാധരന്‍ നയിക്കുന്ന പദയാത്ര വൈകിട്ട് 4 മണിക്ക് പുറയാര്‍ കടന്നോത്ത് കവലയില്‍നിന്ന് ആരംഭിക്കും. മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്യും. കപ്രശ്ശേരി എസ്എന്‍ഡിപി കവല, നെടുവന്നൂര്‍ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണത്തിനുശേഷം നെടുവന്നൂര്‍ വെണ്ണിപറമ്പില്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പ്രസംഗിക്കും. 11 ന് രാവിലെ 9 മണിക്ക് തുരുത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 18 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ ്രപഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.