പിറവം: വാശിയേറിയ മത്സരം നടക്കുന്ന രാമമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നാട്ടുകാര്‍ ലക്ഷ്മിചേച്ചിയെന്ന് വിളിക്കുന്ന ഊരമന നെല്ലിയ്ക്കല്‍ (നാലടിയില്‍) ലക്ഷ്മിക്കുട്ടിയമ്മയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ ഓരോ വോട്ടര്‍മാരേയും നേരില്‍കണ്ട് വോട്ട് ചോദിച്ച്തുടങ്ങി.
കുടുംബശ്രീ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബിജെപി നാലാം വാര്‍ഡ് മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികളായ എം.കെ.തങ്കപ്പന്, അനീഷ്.കെ.ജി, കെ.ദിനേഷ്കുമാര്‍, വൈശാഖ് എന്‍.കെ എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: