ആലുവ: ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതായി വിശാല വിശ്വര്‍മ്മ ഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. കേരള ജനസംഖ്യയില്‍ 14 ശതമാനം വരുന്ന വിശ്വകര്‍മ്മ സമുദായത്തിന് ബ്ളോക്ക് ജില്ലാ പഞ്ചായത്തുകളില്‍ രണ്ട് സീറ്റ് വീതം നല്‍കാമെന്ന് ബിജെപി നേതൃത്വം അറിയിച്ചതായും വിശ്വകര്‍മ്മ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. ആലുവ മഹനാമി ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന ചെയര്മാന് അഡ്വ. കെ. സുരേഷ് ബാബു, വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം പരമാചാര്യന് ദിവാകരന് വാദ്ധ്യാര്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. വിക്രമന്, വൈസ് ചെയര്മാന്മാരായ ഇ.വി. മനോഹരന്, ബി. രാധാകൃഷ്ണന്, കെ.വി. പീതാംബരന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: