മരങ്ങാട്ടുപള്ളി: കേരളത്തിലെ വിവിധ സിലബസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കായികരംഗത്ത് അണിനിരത്തിക്കൊണ്ട് ലേബര്‍ ഇന്ത്യാ ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ഫുട്ബോള്‍ മത്സരം 12 മുതല്‍ 14 വരെ മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ ഗ്രൗണ്ടില്‍ നടക്കും. 12 ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, ലേബര്‍ ഇന്ത്യ ട്രോഫിയും, രണ്ടാംസമ്മാനമായി അമ്പതിനായിരം രൂപയും ട്രോഫിയും സമ്മാനിക്കും. ജി.വി. രാജാ തിരുവനന്തപുരം, എംഎസ്പി മലപ്പുറം, ഗവ. എച്ച്എസ്എസ് പനമ്പിള്ളി നഗര്‍, എംഇഎസ് പബ്ലിക് സ്കൂള്‍ കോഴിക്കോട്, ബിലീവേഴ്സ് ചര്‍ച്ച് തിരുവല്ല, ഗോകുലം പബ്ലിക് സ്കൂള്‍ വടകര കോഴിക്കോട്, ഗവ. എച്ച്എസ് ഉദിയനൂര്‍ കാസര്‍ഗോഡ്, സേവസദന് പാലക്കാട്, സിഎംഎസ് സ്കൂള്‍ വയനാട് തുടങ്ങി കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നായി 40 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഫോണ്‍:9961400966, 9447226777, 9895052166. പത്രസമ്മേളനത്തില്‍ ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ്ജ് കുളങ്ങര പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: