പാലക്കാട്: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 52 ാമത് ആയുര്വേദസെമിനാര് 11 ന് പാലക്കാട് ജിബി റോഡിലുള്ള ജോബീസ് കണ്വെന്ഷന് സെന്റെറില്‍ നടക്കും. വ്യക്കരോഗങ്ങളാണ് സെമിനാറിന്റെ വിഷയം.
11ന് രാവിലെ 9.30ന് ഷാഹി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയായിരിക്കും. 48ാമത് അഖിലേന്ത്യാ പ്രബന്ധമത്സരത്തിനുള്ള വൈദ്യരത്നം പി.എസ്.വാര്യര്‍ അവര്‍ഡ്, ആര്യവൈദ്യന്‍ പി.മാധവവാരിയര്‍ സ്മാരക സുവര്‍ണ്ണമുദ്ര, ആര്യവൈദ്യശാല ശതാബ്ദി സ്മാരക പുരസ്കാരം, ആര്യവൈദ്യന്‍ എസ്.വാരിയരുടേയും ആര്യവൈദ്യന്‍ എന്‍. വി.കെ. വാരിയരുടേയും പേരിലുള്ള പുരസ്കാരങ്ങള്‍ എന്നിവ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ.വാരിയര്‍ വിതരണം ചെയ്യും. 11 മണിക്ക് ശാസ്ത്ര സെമിനാറില്‍ ഉഡുപ്പി എസ്ഡിഎം ആയുര്‍വേദ കോളേജിലെ കായിക ചികിത്സാ വിഭാഗം മേധാവി പ്രൊഫ. ഡോ. ശ്രീനിവാസ ആസാര്യ വ്യക്കരോഗ ചികിത്സയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
ഡോ. രാമദാസ് പിഷാരടി വ്യക്കരോഗചികത്സ ആധുനിക സമ്പ്രദായങ്ങളെകുറിച്ചും, കണ്ണൂര്‍ ഗവ.ആയുര്‍വേദകോളേജ് പ്രൊഫ. ഡോ.കെ.മുരളി വ്യക്കരോഗങ്ങളെ സംബന്ധിച്ച ആയുര്വേദസിദ്ധാന്തങ്ങളെക്കുറിച്ചും, ഡോ.സി.ഡി.സഹദേവന് വ്യക്കരോഗ സംബന്ധിയായ ആയുര്‍വേദ ചികിത്സാനുഭവങ്ങളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ആര്യവൈദ്യന്‍ എന്‍.വി.കെ.വാര്യരുടെ സ്മരണാര്‍ത്ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കേരളത്തിലെ ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധമത്സരത്തില്‍ തൃപ്പുണിത്തുറ ഗവ. ആയുര്‍വേദ കോളേജിലെ എസ്.എം. ചൈത്ര ഒന്നാംസ്ഥാനം നേടി. അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധമത്സരത്തില്‍ കര്‍ണ്ണാടകയിലെ ഹസ്സന് എസ്ഡിഎം കോളേജിലെ ഡോ. ശ്രീലക്ഷ്മി, ഡോ.മിഥു പാര്‍വ്വതി എന്നിവര്‍ തയ്യാറാക്കിയ ദോഷഭേദീയം-പുനര്‍നിര്‍വചനം എന്ന പ്രബന്ധം ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ ഡോ.പ്രവീണ്‍കുമാര്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ആര്യവൈദ്യന്‍ പി.മാധവവാര്യര്‍ സ്മാരക സ്വര്‍ണ്ണമെഡലിന് തൃപ്പുണിത്തുറ ഗവ.ആയുര്‍വേദകോളേജിലെ ഡോ.രശ്മി എം.നായര്‍ അര്‍ഹയായി. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ ഡോ.എസ്.നയന രണ്ടാംസ്ഥാനം നേടി.
കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് ആര്യവൈദ്യശാല നല്‍കിവരുന്ന ആര്യവൈദ്യന്‍ എസ്.വാരിയര്‍ എന്‍ഡോവ്മെന്റ് പ്രൈസിന് ഡോ.അനഘ ശിവാനന്ദന് അര്‍ഹയായി. ആര്യവൈദ്യശാല സെന്റിനറി അവാര്ഡ്് ഡോ.എം.ദീപ്ന(കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ.അനഘ ശിവാനന്ദന്(കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ.നീതു വര്‍ഗീസ് (എം.ജി.യൂണിവേഴ്സിറ്റി), ഡോ.മുഹമ്മദ് മുഫഌഹത്ത് (കേരളയൂണിവേഴ്സിറ്റി) എന്നിവര്‍ അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: