കുന്ദമംഗലം: ബിജെപി കുന്ദമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പ്രവര്‍ത്തകനായ പള്ളിക്കല്‍ കൃഷ്ണന് മാസ്റ്റര്‍, സി. രാജന് എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി. മോഹനന് അധ്യക്ഷത വഹിച്ചു. ടി.പി. ചക്രായുധന്‍, ഒ.സുഭദ്രന്‍, എം. സുരേഷ്, വി. മുരളീധരന്, കെ.സി. രാജന്, സുനില്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു. കെ.പി. ഗണേശന് സ്വാഗതവും പ്രവീണ്‍ പടനിലം നന്ദിയും പറഞ്ഞു. വിവിധ സാമുദായിക സംഘടനകളുടെ പിന്തുണയോടുകൂടി കുന്ദമംഗലം പഞ്ചായത്തിന്റെ ഭാരണം പിടിച്ചെടുക്കാനാണ് ബിജെപി മുന്നേറ്റം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: