സദ്ഗുരുകുലം നവരാത്രി സംഗീതോത്സവം 12 മുതല്‍

Saturday 10 October 2015 9:44 am IST

കോഴിക്കോട്: 12-ാമത് സദ്ഗുരുകുലം സ്വാതി തിരുനാള്‍ നവരാത്രി സംഗീതോത്സവം 12 മുതല്‍ 14 വരെ തളി ബ്രാഹ്മണ സമൂഹ മഠത്തിലും 14 മുതല്‍ 23 വരെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ന് വൈകിട്ട് 5.30ന് സാമൂതിരി രാജ കെ.സി. ഉണ്ണിയനുജന്‍ രാജ ഉദ്ഘാടനം ചെയ്യും. ഏഴു മണിക്ക് ചെമ്പൈ വൈദ്യനാഥന്റെ സംഗീതകച്ചേരി നടക്കും. 13ന് തളി ബ്രാഹ്മണ സമൂഹമഠത്തില്‍ 24 മണിക്കൂര്‍ ശ്രീ സ്വാതിതിരുനാള്‍ അഖണ്ഡ സംഗീതയജ്ഞം നടക്കും. പി.എസ്. നാരായണസ്വാമി രാവിലെ 8ന് ഉദ്ഘാടനം ചെയ്യും. 150 ഓളം കലാകാരന്മാര്‍ പങ്കെടുക്കും. 13ന് രാവിലെ ഒമ്പതു മുതല്‍ അഖണ്ഡസംഗീതയജ്ഞം ആരംഭിക്കും. പി.എസ്. നാരായണസ്വാമി ഭദ്രദീപം തെളിയിക്കും. നൂറ്റമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കും. 14 മുതല്‍ 22 വരെ വൈകിട്ട് ആറിന് സംഗീത കച്ചേരികള്‍ നടക്കും. 23ന് രാവിലെ എട്ടു മുതല്‍ വിവിധ വാദ്യോപകരണങ്ങളില്‍ വിദ്യാരംഭവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.ആര്‍. നാരായണ പ്രകാശ്, സനല്‍കുമാര്‍ വര്‍മ്മ, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.