കോഴിക്കോട്: ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുക, തടഞ്ഞുവെച്ച ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക, ശമ്പള കുടിശ്ശിക വിതരണം ചെയ്യുക സ്വകാര്യക്ഷേത്ര ജീവനക്കാര്‍ക്ക് ഇഎസ്ഐ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ക്ഷേത്ര ജീവനക്കാരുടെ പാരമ്പര്യവേഷത്തില്‍ എരഞ്ഞിപ്പാലത്തും നിന്നും ആരംഭിച്ച മാര്‍ച്ചിന് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്കി. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജ് പി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
വിനോദ് ഓടക്കാട്, കൃഷ്ണദാസ് നമ്പൂതിരി, കെ.സി. സുനില്‍ നമ്പൂതിരി, ജയകൃഷ്ണന് നമ്പൂതിരി, ജനാര്ദ്ദനവാര്യര്, ശ്രീധരന് നമ്പൂതിരി, സുധീഷ് നമ്പൂതിരി, ശ്രീജിഷ് നമ്പീശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: