പുനലൂര്‍: തോട്ടം തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കി സര്കകാര് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പുനലൂര്‍, അഞ്ചല്‍ റോഡ് ഉപരോധം മത്സ്യതൊഴിലാളി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആര്‍പിഎല്‍ ഹെഡ്ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മേഖലാ പ്രസിഡന്റ് വി.ബാലചന്ദ്രക്കുറുപ്പ് അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി വി.സുരേഷ്മോഹന്‍, ആര്.രാധാകൃഷ്ണന്, ചാലിയക്കര രാജേന്ദ്രന്, രവി പരമേശ്വരന്, സതീഷ്, ആരംപുന്ന ഉണ്ണി, രജിനായര് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ നിന്നും പ്രകടനം ആരം’ിച്ച് ടൗണ്‍ ചുറ്റി ആര്‍പിഎല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു ഉപരോധം. പ്രകടനത്തിന് മഹാലിംഗം, ബാബുരാജ്, കൃഷ്ണകുമാര്‍, ബിനു, ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: