പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഭാര്യയുടെ തല വെട്ടിയെടുത്ത് റോഡിലിറങ്ങി നടന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. രാമു ചവാന് എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. പരപുരുഷ ബന്ധം ആരോപിച്ചാണ് ചാമു ചവാന് ഭാര്യയെ കൊലപ്പെടുത്തിയത്.
ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ രാമു ചാവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് ശേഷം രാമു ചവാന് ഒരു കൈയ്യില്‍ അറുത്തെടുത്ത തലയും മറുകൈയ്യില്‍ മഴുവുമായാണ് റോഡിലൂടെ ഇറങ്ങി നടന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫ് പോലീസുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ രാമു ചവാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: