ഈട്ടിതടി മോഷണം പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

Saturday 10 October 2015 11:57 am IST

പാലക്കാട്: ഒലവക്കോട് റേഞ്ചിലെ ചേനാത്ത് നായര്‍ റിസര്‍വ് വനത്തില്‍ നിന്നും ഈട്ടിതടികള്‍ മോഷ്ടിച്ചതിന് പത്തിരിപ്പാല മന്നാംകുന്നുവീട്ടില്‍ ബാബുവിനെ ഒരു വര്‍ഷം തടവിനും ആയിരം രൂപ പിഴയടക്കാനും ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.സുഹൈബ് ശിക്ഷിച്ചു. 2007 മെയ് 9നാണ് ധോണി ചേറ്റിന്‍വെട്ടിയ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഈട്ടിതടികള്‍ അടുക്കി അതിന് പുറത്ത് വിറകുകളുമായി വന്ന ബാബുവിനെയും ഡ്രൈവര്‍ ബാബൂട്ടിയേയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം റിസര്‍വ് വനത്തിലുള്ളില്‍ നിന്ന് ഈട്ടി മരത്തിന്റെ കുറ്റികള്‍ കണ്ടെത്തിയിരുന്നു. മരം കടത്തുവാന്‍ ഉപയോഗിച്ച ഗുഡ്‌സ്ഓട്ടോറിക്ഷ വനംവകുപ്പ് പിടിച്ചെടുത്ത് ലേലത്തില്‍ വിറ്റു. ഓട്ടോ ഡ്രൈവര്‍ പത്തിരിപ്പാലമൂന്നാംകുന്നുവീട്ടില്‍ ബാബുട്ടിയെ കോടതി വിചാരണ സമയത്ത് ഒളിവില്‍ പോയതിനാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒലവക്കോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയ കേസ്സില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.