തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഇക്കൊല്ലത്തെ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക.
പ്രൊഫ. തോമസ് മാത്യു, പ്രൊഫ. ഓമനക്കുട്ടന്, പ്രൊഫ. ജി.വി. അപ്പുക്കുട്ടന് നായര്‍ എന്നിവരടങ്ങിയ ജൂറിയുടെ ഏകകണ്ഠമായ തീരുമാനമാണിത്. ഈ മാസം 27 ന് വൈകിട്ട് 5.30ന് തിരുവനന്തപുരം എകെജി സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പുരസ്കാരം നല്‍കും.
കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്ക് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും ഉദാത്തമായ സൃഷ്ടിയാണിതെന്ന് ജൂറി വിലയിരുത്തി.
അസാധാരണമായ വായനാനുഭവമാണിത് നല്‍കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി മൂന്നുതലമുറയുടെ കഥയാണിതില്‍ പറയുന്നത്. അനാവശ്യമായ ആദര്ശവത്കരണമില്ലാതെ മനുഷ്യജീവിതത്തെ പച്ചയായി അടയാളപ്പെടുത്താന്‍ സുഭാഷ് ചന്ദ്രന് കഴിഞ്ഞതായും ജൂറി പറഞ്ഞു. 128 കൃതികള്‍ പരിഗണിച്ചതില്‍ നിന്നാണ് മനുഷ്യന് ഒരു ആമുഖം തിരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.എം.കെ. സാനു, ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍, ജൂറി അംഗങ്ങള്‍, സി. ഗൗരീദാസന്‍ നായര്‍, ബി. സതീശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: