ജില്ലയില്‍ ഹരിത തെരഞ്ഞെടുപ്പ്

Saturday 10 October 2015 5:08 pm IST

കണ്ണൂര്‍: വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മലിനീകരണമില്ലാത്ത തെരഞ്ഞെടുപ്പാക്കി ഇതിനെ മാറ്റണം. ദേശീയ ഗെയിംസ്, ജനസമ്പര്‍ക്ക പരിപാടികളില്‍ വിജയിച്ച രീതിയാണിത്. ഒരു പോളിംഗ് ബൂത്തിനകത്ത് 2 പേര്‍ എന്ന കണക്കില്‍ 5000 കുട്ടികളെ പ്രത്യേക യൂണിഫോമില്‍ ഇതിനായി നിയോഗിക്കും. ഇതിനുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിത്തുടങ്ങി. വോട്ടര്‍മാര്‍ക്ക് പുറമെ 12000 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 7500 പൊലീസ് ഉദ്യോഗസ്ഥരും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ പ്ലാസ്റ്റിക് ഒഴിവാക്കണം. ക്യമ്പയില്‍ സയത്തു കൂടി ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ പറഞ്ഞു ശിചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സുദേശനും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.