വണ്ടൂര്‍: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ കൊടശ്ശേരിയില്‍ ആരംഭിക്കുന്ന ശ്രീശങ്കര സേവാശ്രമമെന്ന സനാതനധര്‍മ്മ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.എം.ലക്ഷ്മീകുമാരി ഉദ്ഘാടനം ചെയ്യും. പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആത്മസ്വരൂപാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തും. വിരജാനന്ദ തീര്‍ത്ഥ സ്വാമികള്‍, സ്വാമിനി ശിവാനന്ദപുരി, സ്വാമി പരമാനന്ദപുരിസ ബ്രഹ്മചാരിണി വരദാമൃത ചൈതന്യ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി എന്‍.എം.കദംബന്‍ മാസ്റ്റര്‍, ഭാസ്ക്കരപ്പിള്ള മധുവനം, ദേവകി ടീച്ചര്‍, ഗംഗാധരന് മാസ്റ്റര്‍, എന്‍.ടി.സുരേന്ദ്രന്, എം.എന്‍.സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട്, ഡോ.കെ.എം.രാമന് നമ്പൂതിരി, സ്വാമി സത്യാനന്ദപുരി എന്നിവര്‍ സംസാരിക്കും.
1992ല്‍ സ്ഥാപിതമായ കൊളത്തൂര്‍ അദ്വൈതാശ്രമം നിരവധി ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധേയമായി തീര്‍ന്നിട്ടുണ്ട്. ആശ്രമത്തിനോടനുബന്ധിച്ച് ശ്രീശങ്കര ചാരിറ്റബില്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. ട്രസ്റ്റിന്റെ കീഴില്‍ വിവിധ സ്ഥലങ്ങളിലായി നാലോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതായി ആരംഭിക്കുന്ന ആശ്രമത്തില്‍ ആദ്യഘട്ടത്തില്‍ നിരാംലബരായ അമ്മമാരെയാണ് താമസിപ്പിക്കുക. പിന്നീട് കൂടുതല്‍ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നേതൃത്വം നല്‍കും.വാര്‍ത്താസമ്മേളനത്തില്‍ ബ്രഹ്മചാരി വേദചൈതന്യ, എം.കെ.രജീന്ദ്രനാഥ്, കെ.രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: