പെരുമ്പടപ്പ്: പഞ്ചായത്തില്‍ ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി പ്രചരണം ആരംഭിച്ചു കഴിഞ്ഞു. പ്രചരണം ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി രമ വേലായുധന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കൂടെയുള്ളത് അന്‍പതോളം പേരാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ജനവാലിയുടെ പിന്തുണയോടെയാണ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണം. അടുത്തിടെ സിപിഎം വിട്ട് ബിജെപിയിലെത്തിയ രമക്ക് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ മനംമടുത്താണ് ഇവര്‍ ദേശീയ പാര്‍ട്ടിയായ ബിജെപിക്കൊപ്പം ചേര്‍ന്നത്. രമയുടെ സ്വന്തം വാര്‍ഡില്‍ അവര്‍ക്കുള്ള ജനപിന്തുണ കണക്കിലെടുത്ത് ബിജെപി അവസരം നല്‍കുകയായിരുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് വാര്‍ഡില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: