ന്യൂദല്‍ഹി: ഭാരത-ചൈന സംയുക്ത പരിശീലന സൈനികാഭ്യാസം ‘ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ് 2015’ 12 മുതല്‍ 23 വരെ ചൈനയിലെ കുന്മിങ് മിലിട്ടറി അക്കാദമിയില്‍ നടക്കും. കരസേനയിലെ പ്രത്യേകവിഭാഗമാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഇത് അഞ്ചാമത്തെ ഭാരത-ചൈന സംയുക്ത അഭ്യാസമാണ്. ഇരുരാജ്യങ്ങളിലെയും സൈന്യത്തിന്റെ പരസ്പര സഹകരണത്തിനും അടുത്തറിയലിനും ഇത് ഏറെ സഹായിക്കും. ഇരു ഭാഗങ്ങളിലെയും കമാന്ഡോഴ്സും ജവാന്മാരും വളരെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: