കാഞ്ഞങ്ങാട്: നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എം.ബി.സി.എഫില്പ്പെട്ട കാസര്‍കോട് ജില്ലയിലെ ശാലിയ, യാദവ, വാണിയ, വെളുത്തേടത്ത് നായര്‍, യോഗി, അഗസ, കാവുതീയ, കണിശ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന് (എംബിസിഎഫ്) ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വളരെ പിന്നോക്കാവസ്ഥയിലുള്ള സമുദായംഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവരെ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
എം.ബി.സി.എഫ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ബി.സി.എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.വി.കരുണാകരന്, ജനറല്‍ സെക്രട്ടറി രമേഷ് യാദവ്, പി.ബാലകൃഷ്ണന് പടന്നക്കാട്, കൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: