സ്‌കൂള്‍ നോര്‍ത്ത്‌സോണ്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ കണ്ണൂരില്‍

Saturday 10 October 2015 7:22 pm IST

കണ്ണൂര്‍: കേരളാ സ്‌കൂള്‍ നോര്‍ത്ത്‌സോണ്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് 12, 13, 14 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. 14 വയസില്‍ താഴെയുള്ള കുട്ടികള്‍, 17 വയസില്‍ താഴെയുള്ള കുട്ടികള്‍, 19 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് മത്സരം. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹാന്റ്‌ബോള്‍, ഹോക്കി, കബഡി, ഖോഖോ, ബാള്‍ബാഡ്മിന്റന്‍, ടെന്നീസ്, ടേബിള്‍ടെന്നീസ്, ഷട്ടില്‍, ചെസ്സ് എന്നിവയിലായിരിക്കും മത്സരങ്ങള്‍. 14, 17 വയസിനു താഴെയുള്ളവരുടെ മത്സരങ്ങള്‍ 12നും 19 വയസിന് താഴെയുള്ളവരുടെ മത്സരങ്ങള്‍ 13നും നടക്കും. 14 വയസിന് താഴെയുള്ളവരുടെതി സെലക്ഷന്‍ മത്സരം ആയിരിക്കും. എല്ലാ വിഭാഗത്തിന്റെയും ചെസ്സ് മത്സരങ്ങള്‍ 12ന് ആരംഭിക്കും. ഏഴ് ജില്ലകളില്‍ നിന്നായി 1995 ആണ്‍കുട്ടികളും 1645 പെണ്‍കുട്ടികളും മത്സരത്തില്‍ പങ്കെടുക്കും. 150 ഔദ്യോഗിക അംഗങ്ങളുടെ േസവനവും ഉണ്ടായിരിക്കും. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം, 122 ബറ്റാലിയന്‍ ഗ്രൗണ്ട്, പോലീസ് മൈതാനി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, കണ്ണൂര്‍ ടെന്നീസ് ക്ലബ് കോര്‍ട്ട്, കണ്ണൂര്‍ ജിവിഎച്ച്എസ് ഗ്രൗണ്ട്, മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. ഉദ്ഘാടനം 12ന് രാവിലെ 9 മുതല്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍.ഉണ്ണിരാജ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന്‍ അദ്ധ്യക്ഷത വഹിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ.വസന്തന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.വി.ടി. മുസ്തഫ, ഭാരവാഹികളായ പി.പി.മുഹമ്മദലി, ഷാജു ജോസഫ്, ടി.പി.അബ്ദുള്ള, കെ.രമേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.