മാവേലിക്കര: സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നേട്ടങ്ങളെ പിന്തുണച്ച് ജില്ലാ പഞ്ചായത്തംഗം യുഡിഎഫ് വിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട് സ്ഥിതി ചെയ്യുന്ന ചെന്നിത്തല ഡിവിഷനില്‍ നിന്നുള്ള നിലവിലെ ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ആശാരാജ് ആണ് ഇക്കുറി എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇതേ ഡിവിഷനില്‍ മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായിരുന്നു അഡ്വ. ആശാരാജ്. ഇതു സംബന്ധിച്ച് എന്‍ഡിഎ നേതൃത്വവുമായി ആശാരാജ് ചര്‍ച്ച നടത്തി ധാരണയിലെത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷം ഡിവിഷനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാണുകയാണ് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചെയ്തതെന്ന് ആശാരാജ് പറഞ്ഞു. വികസനത്തേക്കാള്‍ രാഷ്ട്രീയമായ മറ്റു പല നേട്ടങ്ങളുമാണ് കേരളാകോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. അതാണ് കേരള കോണ്‍ഗ്രസ് വിട്ടു രാജ്യത്ത് മാതൃകാഭരണം കാഴ്ചവയ്ക്കുന്ന എന്‍ഡിഎയില്‍ അണിചേരാന്‍ തീരുമാനിച്ചതെന്നും ആശാരാജ് അറിയിച്ചു. വരും ദിവസങ്ങളില്‍ യുഡിഎഫിലെ നിരവധി പേര് എന്‍ഡിഎയിലും ബിജെപിയിലും ചേരുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: