തിരുവനന്തപുരം: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മണ്ഡലപൂജ മകരവിളക്ക് തീര്‍ത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ വിവിധ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ടുമാസം താത്ക്കാലികമായി ജോലിചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയുടെ മാതൃക ദേവസ്വംബോര്‍ഡ് ആസ്ഥാനത്തും ദേവസ്വംബോര്‍ഡിന്റെ എല്ലാ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറാഫീസുകളിലും ദേവസ്വംബോര്‍ഡ് വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് പതിച്ച് പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ജാതി-മതം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് രണ്ട് ഫോട്ടോ എന്നിവ സഹിതം ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നന്ദന്‍കോട് തിരുവനന്തപുരം 695003 എന്ന മേല്‍വിലാസത്തില്‍ ഒക്ടോബര്‍ 15ന് വൈകിട്ട് 5ന് മുന്‍പ് ലഭിക്കത്തക്കവിധത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318674 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: