ശബരിമല 18-ാം പടിയുടെ പുനഃപ്രതിഷ്ഠ 16ന്; തുലാമാസ നടതുറപ്പ് 17ന്

Saturday 10 October 2015 8:08 pm IST

തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ 18-ാം പടിയില്‍ പുതുതായി പഞ്ചലോഹം പൊതിഞ്ഞ് പുനഃപ്രതിഷ്ഠ നടത്തുന്നതിലേയ്ക്കായി ഈ മാസം 15ന് വ്യാഴാഴ്ച വൈകിട്ട് 5ന് നടതുറക്കും. 16ന് വെള്ളിയാഴ്ച രാവിലെ അഭിഷേകവും ഗണപതിഹോമവും കഴിഞ്ഞ് രാവിലെ 10നും 10.30നും മദ്ധേ്യയുള്ള വൃശ്ചികം രാശി ശുഭ മുഹൂര്‍ത്തത്തില്‍ 18-ാം പടിയുടെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തി അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കും. 16ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കും. തുടര്‍ന്ന് തുലാമാസപൂജകള്‍ക്കായി തൊട്ടടുത്ത ദിവസമായ 17ന് ശനിയാഴ്ച വൈകിട്ട് 5ന് വീണ്ടും നടതുറക്കും. തുലാം 1 മുതല്‍ 5 വരെ (ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ) പതിവ് പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. ഈ അഞ്ചുദിവസങ്ങളിലും നെയ്യഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം എന്നിവ നടത്താവുന്നതാണ്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 22ന് രാത്രി 10ന് തിരുനട അടച്ചുകഴിഞ്ഞാല്‍ പിന്നെ ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ 9ന് വീണ്ടും നട തുറക്കും. നവംബര്‍ 10ന് ചിത്തിര ആട്ട വിശേഷം തുലാം 1 ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം 7.30 മണികഴിഞ്ഞ് വൃശ്ചികം 1 മുതല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് സന്നിധാനത്തുവച്ച് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.