ഹിന്ദു ഐക്യവേദി പഞ്ചായത്തുതല പദയാത്രകള്‍ ആരംഭിച്ചു

Saturday 10 October 2015 8:20 pm IST

ചേര്‍ത്തല/ ആര്യാട്: കാലാനുവര്‍ത്തിയായ ഗുരുദേവദര്‍ശനങ്ങളും കാലഹരണപ്പെട്ട കമ്യൂണിസവും എന്ന ആശയം ഉയര്‍ത്തിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുതലത്തില്‍ നടത്തുന്ന പദയാത്രകള്‍ ആരംഭിച്ചു. ആര്യാട് പഞ്ചായത്തില്‍ നടന്ന പദയാത്ര ആര്‍എസ്എസ് താലൂക്ക് സേവാ പ്രമുഖ് കെ. ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗങ്ങളില്‍ ഹിന്ദുഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍, സെക്രട്ടറി സോമന്‍, ആര്‍എസ്എസ് താലൂക്ക് പ്രചാര്‍പ്രമുഖ് സോളിമോന്‍ എന്നിവര്‍ സംസാരിച്ചു. പാതിരപ്പള്ളിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം. കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് എം. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ പഞ്ചായത്തില്‍ വളമംഗലം വടക്ക് മാനവസേവാസമിതിക്ക് സമീപത്തു നിന്നാരംഭിച്ച യാത്ര ആര്‍എസ്എസ് തുറവൂര്‍ താലൂക്ക് സംഘചാലക് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് തുറവൂരില്‍ സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നടന്ന പദയാത്ര ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ചേര്‍ത്തല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണന്‍, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പദയാത്ര ഇന്ന് ഉച്ച്ക്ക് 2.30 ന് ഇലഞ്ഞാംകുളങ്ങര ദേവീക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം. ബിജുമോന്‍ അദ്ധ്യക്ഷത വഹിക്കും. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, എസ്എന്‍ഡിപിയോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍, എന്‍എസ്എസ് താലൂക്ക് കമ്മറ്റിയംഗം അഡ്വ.കെ.സി. മധു, ധീവരയുവജന സഭ താലൂക്ക് പ്രസിഡന്റ് സുരേഷ് കരിയില്‍, കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. ബാഹുലേയന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. ജിനു, താലൂക്ക് സഹസംഘടനാ സെക്രട്ടറി സജീവന്‍ പറമ്പില്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അനുരാജ് എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.