തലശ്ശേരി: പള്ളൂര്‍ സംഗീത ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 17ന് മാഹി ഗവ.എല്‍പി സ്കൂളില്‍ നവരാത്രി സംഗീതോത്സവം നടക്കും. പരിപാടിയുടെ ഉദ്ഘാടനം 17ന് വൈകുന്നേരം 4 മണിക്ക് മാഹി എംഎല്‍എ ഇ.വത്സരാജ് നിര്‍വ്വഹിക്കും. 4.30ന് ഗുരുകുലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാരാധനയും 5.30ന് അര്ജ്ജുന് വി.കൃഷ്ണയുടെ സംഗീത കച്ചേരിയും 23ന് വിജയ ദശമി നാളില്‍ വിദ്യാരംഭവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പായറ്റ അരവിന്ദന്, കൊട്ടാരക്കര ശിവകുമാര്‍ എന്നിവര്‍ പത്രസമ്മളനത്തില്‍ പങ്കെടുത്തു.
തലശ്ശേരി: ശ്രീരമാദേവി ഭക്ത മണ്ഡലയുടെ ആഭിമുഖ്യത്തില്‍ 13 മുതല്‍ 23വരെ തലശ്ശേരി ശ്രീരമാദേവി മന്ദിരത്തിലും പൊന്ന്യം ശ്രീരമാംബികാ ക്ഷേത്രത്തിലും നവരാത്രി ആരാധനാ മഹോത്സവം നടക്കുന്നതാണ്. 23ന് രമാംബകാ ക്ഷേത്രത്തിന് രഥോത്സവം 22ന് വാഹന പൂജയും 23ന് കാലത്ത് ശ്രീപാദ തീര്‍ത്ഥ സ്വാമികള്‍ കുട്ടികള്‍ക്ക് ഹരിശ്രീ ദീക്ഷയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: