ചാരുംമൂട്: ഗുരുദേവദര്ശനങ്ങളോട് ഏറ്റുമുട്ടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് കേരള ജനത മറുപടി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. ഗുരുദേവ നിന്ദയ്ക്കും, ഹിന്ദു വിരുദ്ധ ഗൂഡാലോചനയ്ക്കുമെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പാറ്റൂരില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സുദര്ശനന് അദ്ധ്യക്ഷത വഹിച്ചു. ശ്രീജിഷ് മുരളീധരന്, വിജയന്‍പിള്ള, ശ്രീജിത്ത്, ശ്രീകുമാര്‍, ലാല്‍, സേതുലക്ഷ്മി, മിനി, ശോഭാരാജന്‍, ഉഷ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: