തലശ്ശേരി: ലോക സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ പാലിയേറ്റീവ് മെഡിസിന് വിഭാഗം സെന്ററില്‍ നിന്നും കോവ്സ് പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാര്‍ക്കുള്ള പഠനാനന്തര പരിശീലനം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ 35 നെഴ്സുമാര്‍ പങ്കെടുത്തു. ഗൃഹ കേന്ദ്രീകൃത പരിചരണത്തിന്റെ കാതല്‍ എന്നും വിശേഷിപ്പിക്കാവുന്ന ഇവരുടെ ആനുകാലികമായ അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് രോഗികളുടെ ജീവിത നിലാവരം മെച്ചപ്പെടാന്‍ ഏറെ സഹായകരമായിരിക്കും.
പ്രസ്തുത പരിപാടിക്ക് കാന്‍സര്‍ പാലിയേറ്റീവ് മെഡിസിന് വിഭാഗം മേധാവി ഡോ.എം.എസ്. ബിജി നേതൃത്വം നല്കി. ഐശ്വര്യ, വൈശാഖ്, നീതു, സിന്ധു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാന്ത്വന പരിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദവും നടന്നു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അക്കദാമിക് കൂട്ടായ്മയായ കിരണം രൂപീകരിച്ചു. അജിതയെ കിരണത്തിന്റെ പ്രസിഡണ്ടായും അജന്തയെ സെക്രട്ടറിയായു തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: