കബളിപ്പിക്കുന്ന കച്ചവട തന്ത്രത്തിനെതിരെ ജാഗരൂഗരാകണം: വ്യാപാരികള്‍

Saturday 10 October 2015 8:52 pm IST

തിരുവല്ല: നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിലക്കുറച്ച് വിറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന ക ച്ചവടതന്ത്രത്തിനെതിരെ ജാ ഗരൂഗരായിരിക്കണമെന്ന് വ്യാ പാരി വ്യവസായി ഏകോപന സമിതി ആവ്യപ്പെട്ടു. പൊതുജനങ്ങള്‍ ഇത്തരം കച്ചവടങ്ങളിലെ തട്ടിപ്പ് മനസ്സിലാക്കണം. നഗരത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മേളകളിലൂടെ വില്‍ക്കു ന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങ ള്‍ക്കും അര്‍ബുദത്തിനുവ രെ യും കാരണമാകാം. വസ്ത്ര ങ്ങളും ഈവിധത്തില്‍ ആരോ ഗ്യ—പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വ ന്‍ നികുതി വെട്ടിപ്പാണ് വില ക്കുറവിന്റെ പിന്നിലെ മറ്റൊരു രഹസ്യം . ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുവാന്‍ നഗരസഭാ, ആ രോഗ്യ-വാണിജ്യ—നികുതി വ കുപ്പുകള്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി യൂണിറ്റ് ആവശ്യ പ്പെട്ടു.— യൂണിറ്റ് പ്രസിഡന്റ് സാന്‍ലി. എം. അലക്‌സ് അ ദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് സെബാ സ്റ്റിയന്‍, റിബുജേക്കബ്, അച്ചന്‍കു ഞ്ഞ്, രാജിജോസഫ്, വി.—ഉണ്ണികൃഷ്ണന്‍, സിയാ മജീദ്, പ്രവീണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.—

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.