മേപ്പാടി : ഹൈന്ദവ സംസ്ക്കാരത്തെയും ഹിന്ദുക്കളെയും അപമാനിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൊതുമദ്ധ്യത്തില്‍ തുറന്നുകാണിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്ര ഇന്ന് മേപ്പാടിയില്‍ നടക്കും.
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടന്നുവരുന്ന പദയാത്രയുടെയും പൊതുയോഗത്തിന്റെയും ഭാഗമായി ‘കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും’ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചകളും സെമിനാറുകളും നടന്നു.
ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ഓടത്തോടില്നിന്നും ആരംഭിക്കുന്ന പദയാത്ര മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിച്ചേരും. തുടര്‍ന്ന് അഞ്ച് മണിക്ക് മേപ്പാടിയില്‍ പ്രകടനവും പൊതുയോഗവും നടക്കും. പൊതുയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ഹരിദാസ് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: