യുഡിഎഫ്-എല്‍ഡിഎഫ് ജനപ്രതിനിധികള്‍ എന്‍ഡിഎയിലേക്ക്

Saturday 10 October 2015 9:29 pm IST

മാവേലിക്കര: നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തില്‍ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ജനപ്രതിനിധികള്‍ എന്‍ഡിഎയിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായി ചെന്നിത്തല ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ.ആശാരാജ്, മാവേലിക്കര നഗരസഭയിലെ എല്‍ഡിഎഫില്‍ നിന്നുള്ള ഒരു വനിത ജനപ്രതിനിധി എന്നിവരാണ് എന്‍ഡിയിലേക്ക് എത്തുന്നത്. ആശാരാജ് എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചെന്നിത്തല ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്കും, വനിത ജനപ്രതിനിധി ബിജെപി സ്ഥാനാര്‍ത്ഥിയായി മാവേലിക്കര നഗരസഭയിലും മത്സരിക്കും. വരുന്ന ദിവസങ്ങളില്‍ മേഖലയില്‍ നിരവധി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും എന്‍ഡിയിലേക്ക് എത്തും. നിരവധി സമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ ഇക്കുറി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന് ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയും സംഘപരിവാര്‍ സംഘടനകളുടെ ചിട്ടയായ പ്രവര്‍ത്തനവും മേഖലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റുമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.