പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണയായി. 13 അംഗ പഞ്ചായത്തില്‍ 11 വാര്‍ഡില്‍ ബിജെപിയും 2 വാര്‍ഡില്‍ എസ്എന്‍ഡിപിയും മത്സരിക്കും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പഞ്ചായത്തിലെ മുഖ്യകക്ഷിയായി ജയിച്ചുവരാന്‍ സഖ്യത്തിനാകുമെന്ന് നിലവിലെ പഞ്ചായത്തംഗം ബിജു സി.ബി. പറഞ്ഞു. കേരള കോണ്‍ഗ്രസ് – 7, കോണ്‍ഗ്രസ് – 3, സിപിഎം സ്വതന്ത്രര്‍ – 2, ബിജെപി – 1 എന്നിങ്ങനെയാണ് ഇപ്പോള്‍ പഞ്ചായത്തിലെ കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: