തിരുവനന്തപുരം: പട്ടികവിഭാഗങ്ങളുടെ സംവരണം ജനസംഖ്യാനുപാതികമായി ഉയര്‍ത്തണമെന്ന് കേരള ദളിത് ആദിവാസി ഫെഡറേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്തവരെയും ലാപ്സാക്കിയവരുടെയും വരുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് സമ്മേളനം ദളിത് ജനസമൂഹത്തോട് അഭ്യര്‍ഥിച്ചു.
കെഡിഎഎഫ് സംസ്ഥാന ചെയര്‍മാര്‍ കെ.പി.സി കുട്ടിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി.എസ്. മാവോജി ഉദ്ഘാടനം ചെയ്തു. ആള് ഇന്ത്യ ദളിത് മൂവ്മെന്റ് അസോസിയേഷന് ചെയര്മാന് പ്രൊഫ. രാമയ്യ മുഖ്യ പ്രഭാഷണം നടത്തി. സി.കെ. കുമാരന്, എന്‍.പി. ചിന്നന്, ഇ. രാജന്, പന്തളം രാജേന്ദ്രന്, പി. ജയശങ്കര്‍, മോഹനന് ചാല, എം.പി. മോഹനന്, ആര്. രാജേഷ്, ബേബി പേരൂര്‍ക്കട, പള്ളിച്ചല്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: