വണ്ടന്‍മേട് പിടിക്കാന്‍ ബിജെപി

Saturday 10 October 2015 10:14 pm IST

വി എം പ്രവീണ്‍ കട്ടപ്പന: വണ്ടന്‍മേട് ഗ്രാമഞ്ചായത്തില്‍ വികസന നേട്ടങ്ങളുയര്‍ത്തി പഞ്ചായത്ത് ഭരണം പിടിക്കാന്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകും മുന്‍പേ രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി. ജില്ലയില്‍ ബിജെപിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ ഏറെയുള്ള വണ്ടന്‍മേട്. നിലവില്‍ വണ്ടന്‍മേട്,മാലി,കറുവാക്കുളം എന്നീ വാര്‍ഡുകളില്‍ ബിജെപിയുടെ അംഗങ്ങളാണ് മെമ്പര്‍. ഈ മൂന്ന് മെമ്പര്‍മാരും നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇത്തവണ പഞ്ചായത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. മാലി നിവാസികളുടെ പതിറ്റാണ്ടുകളായ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇവിടെ ഒരു പൊതുശ്മശാനം നിര്‍മ്മിച്ചത് നേട്ടമായി ബിജെപി കരുതുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ വണ്ടന്‍മേട് ആയുര്‍വേദ ഹോസ്പിറ്റല്‍ നടപ്പില്‍ വരുത്തനായതിനും കഴിഞ്ഞു. കാല്‍ നടയാത്ര പോലും ദുസ്സഹമായിരുന്ന വരവുകാട്-ഹാപ്പി വാലി റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കി. വെള്ളിമലസൂര്യകാന്തി റോഡിന്റെ പണികളും പൂര്‍ത്തീകരിച്ചു. വണ്ടന്‍ മേട് സിറ്റിയില്‍ പൊതു ജനങ്ങള്‍ക്കായി ടോയിലറ്റ് സംവിധാനം ഏര്‍പ്പെടുത്തി.അതുപോലെ തന്നെ ടൗണില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്കി.കറുവാക്കുളം വാര്‍ഡില്‍ റോഡുകളുടെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണ്ടു. മേട്ടകുഴി എസ്.സികോളനിയിലെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചു. വണ്ടന്‍മേട് പഞ്ചായത്തില്‍ ബിജെപിഅധികാരത്തില്‍ വന്നാല്‍ പഞ്ചായത്തില്‍ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍്ക്കും വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിക്കും.മാലിയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും.മാലിയിലെ ഗവണ്‍മെന്റ് സ്‌കൂളിനെ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തുന്നതിനായി പരിശ്രമിക്കും. പൂര്‍ണമായും അഴിമതി മുക്തപഞ്ചായത്തായി വണ്ടന്‍മേടിനെ പ്രഖ്യാപിക്കും. ജനക്ഷേമകരമായ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം മുന്നേറുന്നത്. 21000 ഓളം വോട്ടര്‍മാരുള്ള ഈ പഞ്ചായത്തില്‍ 60% വരുന്ന തമിഴ് ഓട്ടര്‍മാരാണ് നിര്‍ണായകം. 2300 അംഗങ്ങള്‍ ബിജെപിയിലുണ്ട്.നിലവില്‍ ജയിച്ച വണ്ടന്‍മേട്,മാലി,കറുവാക്കുളം എന്നീ വാര്‍ഡുകള്‍ക്ക് പുറമേ പുളിയന്മല,കശ്ശികടവ്,ആമയാര്‍,കൊച്ചറ,വാഴവീട് തുടങ്ങിയ സ്ഥലങ്ങളിലും ബിജെപി ഇക്കുറി വിജയ സാധ്യത കാണുന്നു.കടശ്ശിക്കടവ് വാര്‍ഡില്‍ നേരിയ വോട്ടിനാണ് ബിജെപി കഴിഞ്ഞതവണ പരാജയപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.