വണ്ടിപ്പെരിയാര്‍ : 150 ഗ്രാം കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. കോതമംഗലം കരുനാഗപ്പറമ്പില് ബാബു (55) ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇന്നലെ രാവിലെ ഇയാള്‍ പിടിയിലാകുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നത്. ഗൂഡല്ലൂരില്‍ നിന്നും വാങ്ങിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിനായാണ് കടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: