കാസര്‍കോഡ്: മഞ്ചേശ്വരത്ത് ഊമയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആക്ഷേപം ഉയരുന്നു.
കാസര്‍കോട് ഉപ്പള ഗേറ്റിനുസമീപത്തെ പെണ്‍കുട്ടിയാണ് യുവാവിന്റെ ക്രൂരമായ പീഡനത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സംഭവത്തില്‍ പ്രദേശവാസിയായ സുരേഷി( 38)നെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം 22ാം തീയതിയാണ് സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും രണ്ടു സഹോദരന്മാരും സംസാരശേഷി ഇല്ലാത്തവരാണ്. അച്ഛന് മാനസിക രോഗിയും. വീട്ടിലാരുമില്ലാത്ത നേരത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. നിര്‍ദ്ധനരായ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരും പൊതു പ്രവര്‍ത്തകരും ഇടപെട്ടതോടെയാണ് പുറംലോകം അറിയുന്നത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: