കശ്മീരില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

Sunday 11 October 2015 12:40 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുപ്വാരയിലെ വദീര്‍ ബാല വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.  സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.  സൈന്യത്തിന്റെ ഭാഗത്ത് ആളപായമൊന്നുമില്ല. ഈ മാസം അഞ്ചിന് തില്‍പത്രി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.