കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണമാകാമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ: പി.എസ് ശ്രീധരന് പിള്ള. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്ത് വരണം.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്ളവര്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നും ശ്രീധരന് പിള്ള പറഞ്ഞു.ഇപ്പോള്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നു,. ഇതില്‍ വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളിയും തുഷാറും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: