റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു

Sunday 11 October 2015 12:54 pm IST

കൊട്ടാരക്കര: എംസി റോഡില്‍ നഗരമധ്യത്തിലെ കുഴിയില്‍ വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം. കൊട്ടാരക്കര പുലമണ്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള കുഴിയിലാണ് വാഴനട്ട് പ്രതിഷേധിച്ചത്. നല്ല ഇനം വാഴവിത്തുകള്‍ക്ക് കെഎസ്ടിപിയെ ബന്ധപ്പെടണമെന്ന് കാട്ടി ബോര്‍ഡും സ്ഥാപിച്ചു. പലതവണ പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് വാഴ നട്ട് പ്രതിഷേധം അരങ്ങേറിയത്. ലോക നിലവാരത്തില്‍ നിര്‍മ്മിച്ചെന്ന് കെഎസ്ടിപി അവകാശപ്പെടുന്ന എംസി റോഡ് കൊട്ടാരക്കര ടൗണില്‍തന്നെ പല ഭാഗത്തും പൊട്ടിപൊളിഞ്ഞിട്ട് നാളുകളേറെയായി. സ്വകാര്യബസ് സ്റ്റാന്റ് പ്രവേശനകവാടം, ട്രാഫിക് ഐലന്റിന് സമീപം എന്നിവ ഉദാഹരണങ്ങളാണ്. മഴ പെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം കുഴിയില്‍ ബൈക്ക് മറിഞ്ഞ് പിന്നിലിരുന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. നൂറിലധികം സ്വകാര്യബസുകള്‍ ഈ കുഴിയിലൂടെയാണ് സ്റ്റാന്റിലേക്ക് കടക്കുന്നതും പുറത്തേക്ക് പോകുന്നതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.