കരുനാഗപ്പള്ളി: ആര്‍എസ്എസ് ആദിനാട് ശാഖ മുഖ്യശിക്ഷകനായ വിഷ്ണുവിന്റെ വീടിന് നേരെ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമം. ഇന്നലെ വൈകിട്ട് നാലിനോടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഡ്രാക്കുള എന്ന വിളിപേരില്‍ അറിയപെടുന്ന വിഷ്ണു, ഷാനു, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം വീടിന് നേരെ അക്രമണം നടത്തുകയായിരുന്നു. അക്രമികള്‍ വീട്ടിലുണ്ടായിരുന്നവരെ അക്രമിക്കുകയും വീടിന് മുന്‍വശത്തിരുന്ന ബൈക്ക് തല്ലിതകര്‍ക്കുകയും ചെയ്തു. വിഷ്ണു ജോലിക്ക് പോയതിനാല്‍ അക്രമികളില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ക്ലാപ്പന ഭാഗത്തുള്ളവരാണ് അക്രമികള്‍. പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയസാധ്യത മുന്നില്‍ കണ്ട് നടന്ന ആസൂത്രണ അക്രമമാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: