കൊല്ലം: തോപ്പില്‍കടവ് ജ്ഞാനക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ 13 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹാചണ്ഡീകാഹോമം, ദമ്പതി പൂജ, സങ്കല്‍പ്പപൂജ, വിദ്യാരംഭം, നവരാത്രി സംഗീതകലോത്സവം, പൂജവയ്പ്, സരസ്വതീപൂജ, അന്നദാനം, വിജയീ യാത്ര എന്നിവയാണ് പ്രധാനപരിപാടികള്‍. സ്വാമി സുന്ദര്‍ജി ചടങ്ങുകള്‍ക്ക് ആചാര്യസ്ഥാനം വഹിക്കും.
നവരാത്രി സംഗീതകലോത്സവത്തിന്റെ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് ജില്ലാജഡ്ജി ശശികലാസുരേഷ് നിര്‍വഹിക്കും. കാവാലം ശ്രീകുമാര്‍, കല്യാണപുരം എസ്.അരവിന്ദ് സൗന്ദര്‍രാജ്, കൃഷ്ണപ്രഭ, അജിത് പല്ലവി, വവ്വാക്കാവ് മഹേഷ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ കലാവിരുന്ന് അവതരിപ്പിക്കും. ലക്ഷ്മിതരു സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. എഴുകോണിലെ ശ്രീശ്രീ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജ്ഞാനക്ഷേത്രത്തില്‍ പൂജവെയ്പും വിദ്യാരംഭവും സംഘടിപ്പിച്ചിട്ടുണ്ട്. 21ന് വൈകിട്ട് 6ന് പൂജവെയ്പ് നടക്കും. 23ന് രാവിലെ 8ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447332645, 9447011147, 04742799559.
പ്രതികരിക്കാൻ ഇവിടെ എഴുതുക: