ആലപ്പുഴ: നെടുമുടി സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമുടി പഞ്ചായത്ത് ~ഒന്നാം വാര്‍ഡില്‍ എം. എം. തോമസി(കുഞ്ഞുമോന്-52)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.സാനി, നെടുമുടി എസ്.ഐ ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരു അവസരത്തിലാണ് പ്രതി യുവതിയെ പീഡനത്തിന് വിധേയയാക്കിയത്. യുവതിയുടെ വിവാഹശേഷവും പ്രതി ഭീഷണിമുഴക്കി പീഡിപ്പിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പരാതി പ്രകാരം നെടുമുടി പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: