കാവാലം: മാര്‍ക്സിസ്റ്റ് ആക്രമണത്തില്‍ ജീവന് നഷ്ടമായ ബി. പ്രദീപ് കുമാറിന്റെ (അജി) 25-ാം വീര ബലിദാന വാര്‍ഷികം ഇന്ന്. ഇന്ന് വൈകിട്ട് നാലിന് കാവാലത്ത് അനുസ്മരണ ചടങ്ങ് നടക്കും. കാവാലം എന്‍എസ്എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ആര്‍എസ്എസ് കാവാലം ശാഖാ ശിക്ഷകും ആയിരുന്ന പുഞ്ചായില്‍ പ്രദീപിനെ കാവാലത്ത് പള്ളിയറക്കാവ് ക്ഷേത്ര സമീപത്തെ വീട്ടിനടുത്തുവെച്ച് നൂറിലേറെ വരുന്ന സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ പ്രദീപ് പിറ്റേന്ന് ആശുപത്രിയില്‍ ജീവന് വെടിഞ്ഞു. സംഭവം നടന്ന് 25 വര്‍ഷം തികയുന്ന ഇന്ന് ആര്‍എസ്എസ് കാവാലം ശാഖാ സ്വയം സേവകര്‍ നടത്തുന്ന അനുസ്മരണ പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: