തുറവൂര്‍: ഇരു കാല്‍മുട്ടുകള്‍ക്കും ഗുരുതരമായ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തഴുപ്പ് ഇലവുതറയില് അനില്‍കുമാറാ(37)ണ് സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്.
കാല്‍മുട്ടുകള്‍ക്ക് വിട്ടുമാറാത്ത വേദനയുമായി രണ്ട് വര്‍ഷം മുമ്പാണ് അനില്‍കുമാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏറെ നാള് ചികിത്സിച്ചിട്ടും ഫലം കണ്ടില്ല തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കു ശേഷം കാല്‍മുട്ടുകളുടെ ചിരട്ട മാറ്റിവയ്ക്കല്‍ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മാത്രം രണ്ടു ലക്ഷത്തിലധികം രൂപ ചെലവുവരും. കൂലിപ്പണി ചെയ്ത്കുടുംബം പുലര്‍ത്തിയിരുന്ന അനിലിന് ഈ ഭീമമായ ചികിത്സാച്ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമാണ്.
കൂലിപ്പണിക്കാരിയായ ഭാര്യ അശ്വതിയുടേയും പറക്കമുറ്റാത്ത രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടേയും ഏകാശ്രയമാണ് ഈ യുവാവ്.അനില്‍കുമാറിന്റ ചികിത്സ സഹായത്തിന് പണം സ്വരൂപിക്കാന്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് തുറവൂര്‍ ശാഖയില്അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍:0768053000005214 ഐഎഫ്എസ്സി കോഡ്:എസ്ഐബിഎല്‍.0000768.
പ്രതികരിക്കാൻ ഇവിടെ എഴുതുക: