താമര വിരിഞ്ഞത് 475 വാര്‍ഡുകളില്‍

Saturday 8 April 2017 11:32 pm IST

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 'താമര വിരിഞ്ഞത്' 475 സ്ഥലത്ത്. ജില്ല,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമെല്ലാം മുന്നണികള്‍ക്കെതിരേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്ക് നിന്ന് താമര ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചു. 380 ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ബിജെപിക്കുണ്ടായി. നഗരസഭാംഗങ്ങള്‍ 78 പേരായിരുന്നു. ഒന്‍പത് കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്ത്് വാര്‍ഡുകളിലും താമര വിരിഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് ഒരാളും ജയിച്ചു മികച്ച മുന്നേറ്റം കാഴ്ചവെച്ചത് കാസര്‍കോട്ടാണ്. ബിജെപിയുടെ ഏക ജില്ലാ പഞ്ചായത്തംഗം ഇവിടെ നിന്നായിരുന്നു. ഇടനീരില്‍ ജയിച്ച പ്രമീള. ഏഴ് ബ്ലോക്ക് അംഗങ്ങളും 92 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കാസര്‍കോട്ടുനിന്നുണ്ടായി. മധൂര്‍, കാറഡുക്ക, പൈവളിഗ പഞ്ചായത്തുകള്‍ ഭരിക്കുകയും ചെയ്തു. മധൂരില്‍ 20 ല്‍ 15 സീറ്റും ബിജെപിക്കായിരുന്നു. 23 പഞ്ചായത്തുകളില്‍ പ്രാതിനിധ്യം ഉണ്ടായി. കാസര്‍കോട്ട് 11 സീറ്റുമായി ബിജെപിയാണ് പ്രതിപക്ഷം. കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപിക്ക് അഞ്ച് കൗണ്‍സിലാര്‍മാരുണ്ട്. 15 സ്ഥലത്ത് താമര വിരിയിപ്പിച്ച പാലക്കാടാണ് നഗരസഭയുടെ കാര്യത്തില്‍ മുന്നില്‍. ആറ് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നാമതുമായി. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തിരുവനന്തപുരത്താണ്. 34 പഞ്ചായത്തുകളിലായി 67 ബിജെപിക്കാര്‍ ജയിച്ചു. ആറ് പേരെ ജയിപ്പിച്ച കല്ലിയൂര്‍ പഞ്ചായത്താണ് തിരുവന്തപുരത്ത് മുന്നില്‍. കസര്‍കോട്ടെ ബദിയിടുക്ക (8), മഞ്ചേശ്വരം (8), കാറഡുക്ക (7) പൈവളിഗ (7) കുമ്പള (6) മംഗല്‍പാഡി (5), കുമ്പഡാജെ (5) പഞ്ചായത്തുകളിലും മികച്ച പ്രകടനമായിരുന്നു. മറ്റു ജില്ലകളിലെ മാറനെല്ലൂര്‍ (5), ചെറുകോല്‍ (5), തിരുവന്‍വണ്ടൂര്‍ (5) ഇറവലങ്ങ്് (5) പഞ്ചായത്തുകളിലും ബിജെപി നിര്‍ണ്ണായക ശക്തിയായി. അഞ്ച് കോര്‍പ്പറേഷനുകളിലായി ബിജെപിക്ക് ഒമ്പത് അംഗങ്ങള്‍ ഉണ്ടായി. കൊച്ചിയില്‍ രണ്ടും തൃശ്ശൂരില്‍ ഒരാളും ജയിച്ചു. നഗരസഭകളുടെ കാര്യത്തില്‍ പാലക്കാട് കഴിഞ്ഞാല്‍ കാസര്‍കോട് നഗരസഭയിലാണ് കൂടുതല്‍ ബിജെപിക്കാര്‍ ഉണ്ടായിരുന്നത്. 11 പേര്‍. കാഞ്ഞങ്ങാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് അഞ്ച് അംഗങ്ങള്‍ വീതമുണ്ടായി. തിരുവല്ലയില്‍ നാലും. 27 നഗരസഭകളിലും ബിജെപി പ്രതിനിധിയുണ്ടായിരുന്നു. തിരുവനന്തപുരം (67), കൊല്ലം(19), പത്തനംതിട്ട (41), ആലപ്പുഴ (39), കോട്ടയം (19), ഇടുക്കി (5), എറണാകുളം (7), തൃശ്ശൂര്‍ (31), പാലക്കാട് (22), മലപ്പുറം (13), കോഴിക്കോട് (7), വയനാട് (5), കണ്ണൂര്‍(13), കാസര്‍കോട് (92) എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം. 475 അംഗങ്ങളും താമരചിഹ്നത്തില്‍ മത്സരിച്ച ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായിരുന്നു. ബിജെപി സ്വതന്ത്രരും പിന്‍തുണച്ചവരും ഉള്‍പ്പെടെ നൂറോളം അംഗങ്ങള്‍ വേറെയുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.