പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷം

Sunday 11 October 2015 8:31 pm IST

പന്തളം: പന്തളം പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷത്തിനു 13ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 7.30ന് ഭദ്രദീപ ഘോഷയാത്ര നടക്കും. ഉച്ചകഴിഞ്ഞു 3.30ന് നടക്കുന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. 4.30 മുതല്‍ സംഗീതസദസും രാത്രി ഏഴിനു കോമഡി ഷോ. 14ന് വൈകുന്നേരം നാലിനു ഭക്തിഗാനസുധ, രാത്രി ഏഴിനു കുറത്തിയാട്ടം. 15ന് വൈകുന്നേരം നാലിനു സുരേഷ് ബാബു സംഗീത അവതരിപ്പിക്കുന്ന സംഗീത പരിപാടി, രാത്രി ഏഴിന് നിലാമഴയത്ത്. 16ന് വൈകുന്നേരം നാലിനു സംഗീതസദസ്, ഏഴിനു ആതിര നാട്യ അക്കാഡമിയുടെ നൃത്തനൃത്യങ്ങള്‍. 17ന് രാത്രി ഏഴിനു റിയാന്‍സ് ഓര്‍ക്കസ്ട്രയുടെ സംഗീതസംഗമം. 18ന് വൈകുന്നേരം നാലു മുതല്‍ മനോജ് വാസുദേവിന്റെ ഫ്‌ളൂട്ട് സോളോ, ഏഴിനു സംഗീതസദസ്, എട്ടിനു നൃത്തസന്ധ്യ. 19ന് വൈകുന്നേരം നാലു മുതല്‍ സംഗീതസദസ്, 6.45ന് ചാക്യാര്‍കൂത്ത്, എട്ടിനു അമ്പലപ്പുഴ സാരഥിയുടെ നാടകം. 20ന് വൈകുന്നേരം നാലിനു സംഗീതസദസ്, ആറിനു പൂജവയ്പ്, ഏഴ് മുതല്‍ തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം. 21ന് വൈകുന്നേരം നാലിനു സംഗീതസദസ്, ഏഴ് മുതല്‍ കുച്ചിപ്പുടി നൃത്തനൃത്യങ്ങള്‍, എട്ടിനു സംഗീതസദസ് എന്നിവയാണ് പരിപാടികള്‍. 22ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധരംഗങ്ങളില്‍ പുരസ്‌കാര ജേതാക്കളായ ഒ.എസ്.ഉണ്ണികൃഷ്ണന്‍, ആര്‍.ശ്രീരാജ്, ടി.ജി.ഗോപിനാഥന്‍പിള്ള എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഏഴ് മുതല്‍ ചെന്നൈ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള. 23ന് പുലര്‍ച്ചെ നാലിനു മഹാഗണപതിഹോമം, ആറിനു പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കുമെന്നു പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, സെക്രട്ടറി ജി.ഗോപിനാഥപിള്ള തുടങ്ങിയവര്‍ അറിയിച്ചു. തട്ടയില്‍: ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ദേവീഭാഗവതയജ്ഞവും 13 മുതല്‍ 22 വരെ നടക്കും. വൈകുന്നേരം 5.30ന് ആചാര്യവരണം, 7.30ന് അടൂര്‍ ബാലന്റെ വയലിന്‍ കച്ചേരി. 14ന് വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തില്‍ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് നിര്‍വഹിക്കും. 7.45ന് സംഗീതസദസ്. 15ന് രാത്രി 7.30ന് കോന്നിയൂര്‍ പ്രമോദിന്റെ സംഗീതസദസ്. 16ന് രാത്രി 7.30ന് തിരുവനന്തപുരം കനകാംഗിയുടെ സംഗീതസദസ്. 17ന് രാത്രി 7.30ന് ചെന്നൈ പ്രസന്നവെങ്കട്ടരാമന്റെ സംഗീതസദസ്. 18ന് വൈകുന്നേരം 4.30ന് നാരങ്ങാവിളക്ക്, 7.30ന് മേജര്‍സെറ്റ് കഥകളി. 19ന് രാത്രി 7.30ന് സംഗീതസദസ്. 20ന് വൈകുന്നേരം 4.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, തുടര്‍ന്ന് പൂജവയ്പ്, 7.30ന് സംഗീതസദസ്. 21ന് രാത്രി 7.30ന് നൃത്തോത്സവം. 22ന് രാവിലെ പത്തിനു നവഗ്രഹപൂജ, വൈകുന്നേരം അഞ്ചിനു അവഭൃഥസ്‌നാനം, 7.30ന് പിന്നണി ഗായിക ചന്ദ്രലേഖ നയിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. 23ന് രാവിലെ 7.30ന് വിദ്യാരംഭം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യും. 11ന് സമൂഹസദ്യയും രാത്രി ഏഴിനു നാട്യശ്രീ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.