തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളുടെ പോളിങ്, കൗണ്ടിങ് തുടങ്ങിയ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവയുടെ വാര്‍ഡുകളുമായി ബന്ധിപ്പിക്കണം. ഇതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.
സെക്രട്ടറിമാര്‍ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രവേശിച്ച് വേണം വാര്‍ഡുകള്‍ ബന്ധിപ്പിക്കേണ്ടത്. ഗ്രാമപഞ്ചായത്തിന്റെ ഓരോ വാര്‍ഡിലും ക്ലിക്ക് ചെയ്യുമ്പോള്‍ നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ലഭ്യമാകും. അവ പരിശോധിച്ച് ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തി വാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണം.
പുനഃക്രമീകരിച്ച സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ വിവരം delimitation.lsgelection.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: