ലോക്കല്‍ കമ്മറ്റി ചര്‍ച്ചയില്‍ ലോക്കല്‍, ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഇറങ്ങിപ്പോയി

Sunday 11 October 2015 9:55 pm IST

എരുമേലി: ഇരുമ്പൂന്നിക്കര സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോക്കല്‍ കമ്മറ്റി ചര്‍ച്ചയില്‍ നിന്നും ലോക്കല്‍ കമ്മറ്റിയംഗവും ഏരിയാകമ്മറ്റിയംഗവും ഇറങ്ങിപ്പോയി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.ചെറുവള്ളി സീറ്റ് ലഭിക്കാതിരുന്ന പഞ്ചായത്തംഗത്തെ ഇരുമ്പൂന്നിക്കര ബ്ലോക്ക് സീറ്റ് നല്‍കി മയപ്പെടുത്താന്‍ ലോക്കല്‍ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബ്ലോക്ക് സീറ്റ് പഞ്ചായത്തംഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ഏരിയാകമ്മറ്റി സെക്രട്ടറിയുമായും നേതാക്കളഉുമായി തര്‍ക്കത്തിനും ഭീഷണിക്കും വഴിയൊരുക്കിയത്. ബ്ലോക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന പഞ്ചായത്തംഗത്തിന്റെ ഭീഷണിയെപ്പോലും വകവയ്ക്കാന്‍ ഏരിയാകമ്മറ്റിക്കാരും മറ്റ് ലോക്കല്‍ കമ്മറ്റിയംഗങ്ങളും തയ്യാറായില്ല. ഒഴക്കനാട് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായ ലോക്കല്‍ സെക്രട്ടറി സെക്രട്ടറി സ്ഥാനം രാജിവച്ച് മറ്റൊരാളെ സെക്രട്ടറിയാക്കിയതും തര്‍ക്കത്തിന് വഴിയൊരുക്കി. ലോക്കല്‍ കമ്മറ്റിയിലെ രൂക്ഷമായ തര്‍ക്കം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിയൊരുക്കി. ബഹളമായതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം കൂടിയായ ഏരിയാകമ്മറ്റിയംഗവും ഇരുമ്പൂന്നിക്കര ബ്ലോക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ വന്ന ലോക്കല്‍ കമ്മറ്റിയംഗവും ചര്‍ച്ചമതിയാക്കി ഇറങ്ങിപ്പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.