കടുത്തുരുത്തി: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി-എസ്എന്‍ഡിപി സീറ്റ് ധാരണയിലെത്തി.
മാഞ്ഞൂര്‍ പഞ്ചായത്തില്‍ എസ്എന്‍ഡിപി പഞ്ചായത്ത് കമ്മറ്റിയും ബിജെപി പഞ്ചായത്ത് കമ്മറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബിജെപി 12 സീറ്റിലും എസ്എന്‍ഡിപി ആറുസീറ്റിലുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് യുഡിഎഫ് സീറ്റ് ധാരണയായില്ല.
കല്ലറ പഞ്ചായത്തിലും എസ്എന്‍ഡിപി ബിജെപി സീറ്റ് ധാരണയായി. ബിജെപി 8 സീറ്റിലും എസ്എന്‍ഡിപി 5 സീറ്റിലുമാണ് മത്സരിക്കുന്നത്. മുളക്കുളം പഞ്ചായത്തിലും എസ്എന്‍ഡിപി ബിജെപി സീറ്റ് ധാരണയായി.ഞീഴൂര്‍ പഞ്ചായത്തിലും കടുത്തുരുത്തിയിലുംഇന്ന് 10ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് എസ്എന്‍ഡിപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: