ക്ഷേത്രങ്ങള്‍ നവരാത്രി മഹോത്സവത്തിനായി ഒരുങ്ങി

Sunday 11 October 2015 10:01 pm IST

കോട്ടയം: ക്ഷേത്രങ്ങള്‍ നവരാത്രി മഹോത്സവത്തിനായി ഒരുങ്ങി 13 മുതല്‍ 23 വരെ നടക്കുന്ന മഹോത്സവത്തില്‍ വിശേഷാല്‍ പൂജകള്‍ ദേവീക്ഷേത്രങ്ങളില്‍ നടക്കും. വിദ്യാരംഭം കുറിക്കലാണ് പ്രധാന ചടങ്ങ്. പ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ നവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാാണ് ഇവിടെ ആദ്യാക്ഷരം കുറിക്കുക, ക്ഷേത്രാനുഷ്ടാനങ്ങള്‍ക്ക് പുറമേ മുറജപം, പുരുഷ സൂക്താര്‍ച്ചന, ചക്രാംബുജ പൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്യത, സൂക്താര്‍ച്ചന തുടങ്ങി വിശേഷാല്‍ പൂജകള്‍ നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 20നാണ് പൂജവയ്പ്. പാമ്പാടി വെള്ളൂര്‍ പൊന്നരികുളം ശ്രീവനദുര്‍ഗാ ദേവീക്ഷേത്രത്തില്‍ സരസ്വതി മന്ത്രാര്‍ച്ചന, തൂലികാ പൂജ, ദേവീഭാഗവത പാരായണം, പൂജവയ്പ്്, വിദ്യാരംഭം തുടങ്ങിയ പൂജകള്‍ നടക്കും. കിഴക്കേപൈങ്ങോട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തില്‍ ഗ്രന്ഥരഥ ഘോഷയാത്ര, പൂജവയ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി വിദ്യാരംഭം, പൂജയെടുപ്പ് തുടങ്ങിയ പൂജകള്‍ നടക്കും. മണര്‍കാട് ഭഗവതിക്ഷേത്രത്തില്‍ എല്ലാ ദിവസവും ദേവീഭാഗവത പാരായണം, നാമസങ്കീര്‍ത്തനം എന്നിവ ഉണ്ടായിരിക്കും. 20നാണ് പൂജവയ്പ്.മഹാനവമി വിജയദശമി ദിവസങ്ങളില്‍ നടക്കുന്ന സംഗീതാരാധനയിലും കലോപാസനയിലും നിരവധി കലാകാരന്മാര്‍ പങ്കെടുക്കും. വിജയദശമി ദിവസം തന്ത്രിമുഖ്യന്‍ കുരുക്കോട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. സംഗീതാരാധനയിലും കലോപാസനയിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.