കുമരകം: കുമരകത്ത് ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ട് പൈപ്പ്ലൈന് വലിക്കുകയും ഹൗസ് കണക്ഷനുകള്‍ കൊടുത്ത് തുടങ്ങുകയും ചെയ്ത പൈപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് വെള്ളമെത്തുന്നില്ലെന്ന് പരാതി. പത്തുദിവസത്തോളമായി പലവാര്‍ഡുകളിലും വെള്ളമെത്താത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. നേരത്തെ കുടിവെള്ളം അഞ്ഞൂറ് ലിറ്ററിന് മുന്നൂറ് രൂപ വിലനല്‍കിയാണ് ഉപയോഗിച്ചിരുന്നത്. കുമരകത്തേക്ക് പൈപ്പ് ലൈന്‍ വലിച്ചപ്പോള്‍ ഹൗസ് കണക്ഷന് എടുത്തവരും വെള്ളം വരാതായതോടെ വെട്ടിലായിരിക്കുകയാണ്. നേരത്തെ തോട്ടില്‍ നിന്നും ആറ്റില്‍ നിന്നും മോട്ടോര്‍വച്ച് വെള്ളംഅടിച്ച് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരുന്നവര് വാട്ടര്‍ അതോറിറ്റിയില്‍ വിശ്വാസമര്‍പ്പിച്ച് ആ കണക്ഷന് വിച്ഛേദിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും തോട്ടിലെ വെള്ളവും ലഭിക്കാതായതോടെ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിലായ നിലയിലാണ്. അടിയന്തിരമായി പൈപ്പിലൂടെ ശുദ്ധജലമെത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: